തിരുവനന്തപുരം: ദേശീയഗാന വിവാദത്തിൽ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. ‘പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത്”.- എന്നായിരുന്നു മുരളീധരന്റെ പരിഹാസം. താനടക്കമുള്ള എല്ലാ നേതാക്കൾക്കും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയതിലും പിണറായി സർക്കാരിനെ മുരളീധരൻ വിമർശിച്ചു.കേന്ദ്രം ഞെരുക്കുന്നു എന്നു പറയുന്നവർക്ക് ധൂർത്തിന് ഒരു കുറവുമില്ല. കർണാടക, തെലങ്കാന തമിഴ്നാട് എന്നിവരെല്ലാം ശമ്പളം നൽകിയില്ലെ.
ഇപ്പോ എല്ലാവരുംകൂടി മരപ്പട്ടിയെ ഓടിക്കാൻ നടക്കുവ. മുസ്ലീം ലീഗിന്റേതടക്കമുള്ള കാര്യങ്ങൾ തുടക്കത്തിൽ പരിഹരിച്ചാൽ നന്നായി മുന്നോട്ടുപോകാം. ഇല്ലെങ്കിൽ ചർച്ച ചെയ്ത് ഒരു പരുവമാക്കുമെന്നും മുരളീധരൻ പറഞ്ഞു.















