ന്യൂഡൽഹി : ജ്ഞാൻവാപി കേസ് സുപ്രീം കോടതിയിലേയ്‌ക്ക് . ഹിന്ദുപക്ഷത്തിന് ജ്ഞാൻ വാപി നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു . ഇതിന് പിന്നാലെയാണ് മുസ്ലീം പക്ഷം സുപ്രീം കോടതിയിലെത്തിയത് .
ജ്ഞാൻവാപി വിട്ടു നൽകാനാവില്ലെന്നും രാജ്യത്തെ പരമോന്നത നീതി പീഠത്തിനു മുന്നിലും ജ്ഞാൻ വാപിയ്‌ക്കായി പോരാട്ടം നടത്തുമെന്നാണ് മുസ്ലീം പക്ഷത്തിന്റെ നിലപാട് . അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ കമ്മിറ്റിയാണ് ജ്ഞാൻവാപി പള്ളിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ജ്ഞാനവാപി കേസിൽ, അഞ്ജുമാൻ ഇൻ്റജാമിയ മസ്ജിദ് കമ്മിറ്റിയും മറ്റ് മുസ്ലീം കക്ഷികളും അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അതിൽ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട മുസ്ലീം പക്ഷത്തിന്റെ അഞ്ച് ഹർജികളും നിരസിക്കപ്പെട്ടുവെന്നും , അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ ശരിയല്ലെന്നും മുസ്ലീം പക്ഷം പറയുന്നു.















