ന്യൂഡൽഹി : ചൈനീസ് കമ്പനിയ്ക്ക് നൽകിയ ടെൻഡർ റദ്ദാക്കി ശ്രീലങ്ക . പകരം സൗരോർജ്ജ, , വൈദ്യുതി ഉൽപാദന സാമഗ്രികളുടെ നിർമ്മാണം ഇന്ത്യയ്‌ക്ക് നൽകി. തുടക്കത്തിൽ ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് വായ്പയിലൂടെ ധനസഹായം ലഭിച്ച പദ്ധതി, ചൈനയുടെ ഇടപെടലിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
പദ്ധതി പുനരുജ്ജീവിപ്പിച്ചതായും , 11 മില്യൺ ഡോളർ ഇന്ത്യ ഗവൺമെൻ്റ് ഗ്രാൻ്റിൽ നിന്ന് ധനസഹായം ലഭിച്ചതായും ശ്രീലങ്കയിലെ ഊർജ മന്ത്രാലയം അറിയിച്ചു. ബെഗളൂരുവിൽ നിന്നുള്ള പുനരുപയോഗ കമ്പനിയായ യു-സോളാറിനാണ് കരാർ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ സഹായം “ഉഭയകക്ഷി ഊർജ പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു”, എന്നും കുറിപ്പിൽ പറഞ്ഞു.ഇന്ത്യയുടെ തെക്കൻ തീരത്ത് നിന്ന് വളരെ അകലെയല്ലാതെ വടക്കൻ നഗരമായ ജാഫ്‌നയ്‌ക്ക് സമീപമുള്ള ദ്വീപുകളിലാണ് പദ്ധതി നടപ്പാക്കുക .















