പാകിസ്തൻ സൂപ്പർ ലീഗിൽ പുത്തൻ വിവാദം. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഉസ്മാൻ താരിഖ് ആണ് വിവാദ നായകൻ. മിസ്റ്ററി സ്പിന്നറായ താരത്തിന്റെ ആക്ഷൻ സംശയ നിഴലിയാണ്.കറാച്ചി കിംഗ്സിനെതിരായ മത്സരത്തിലാണ് താരം വിവാദത്തിലായത്. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പാക് ആരാധകർ രംഗത്തുവന്നു.
സയിദ് അജ്മലിന്റെ പിൻഗാമിയാണ് താരിഖ് എന്നാണ് അവരുടെ വാദം. ഓരോവറിൽ ടിം സീഫെർട്ടിനെയും ജെയിംസ് വിൻസിനെയും താരീഖ് വിക്കറ്റിന് മുന്നിൽ കുടുക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പങ്കുവച്ചാണ് കറാച്ചി ആരാധകർ ആരോപണം ഉയർത്തുന്നത്. എന്നാൽ ടീം ഇതുവരെ പരാതി നൽകിയിട്ടില്ല.
അതേസമയം മുൻ പാക് നായകൻ മിസ്ബാ ഉൾ ഹഖ് ആരോപണങ്ങൾ നിഷേധിച്ചു. താരത്തിന്റെ കൃത്യത കാരണമാണ് വലം കൈയൻ ബാറ്റർമാർക്ക് ഇദ്ദേഹത്തെ നേരിടാൻ ബുദ്ധിമുട്ടുണ്ടാകുന്നതെന്നാണ് മിസ്ബയുടെ വിലയിരുത്തൽ.
Usman Tariq’s double-strike in his first over! ⚡⚡#HBLPSL9 | #KhulKeKhel | #KKvQG pic.twitter.com/2MJ4Khoksf
— PakistanSuperLeague (@thePSLt20) February 29, 2024
“>