ഒരു പത്രപ്രവർകന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്‌ക്ക് വഴിയാരുക്കിയത്. രാമേശ്വരത്ത് സ്ഫോടനം നടന്ന കഫേയിൽ നിന്ന് ഓർഡർ ചെയ്ത ഊണ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഉപയോക്താവ് പണം തിരികെ ചോദിച്ചതാണ് സംഭവം. സഞ്ജയ് രാജ് എന്ന പത്രപ്രവർത്തകനാണ് ഇക്കാര്യം എക്സിൽ കുറിച്ചത്. തത്സമയ അഭിമുഖത്തിനിടെയാണ് ഒരു കസ്റ്റമർ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ജേർണലിസ്റ്റ് പറയുന്നു.
പൊട്ടിത്തെറിക്ക് നിമിഷങ്ങൾക്ക് മുൻപാണ് കൗണ്ടറിൽ നിന്ന് ടോക്കണെടുത്ത് ഒരാൾ ഫുഡ് ഓർഡർ ചെയ്തു. ഇത് ലഭിക്കുന്നതിന് മുൻപാണ് ഹോട്ടലിൽ വമ്പൻ സ്ഫോടനമുണ്ടായത്. ശേഷം താൻ റിപ്പോർട്ടിംഗിന് എത്തുമ്പോഴാണ് ആ കസ്റ്റമർ തന്റെ പണം തിരികെ ലഭിക്കുമോ എന്ന് അന്വേഷിച്ചത്- മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.
പൊട്ടിത്തെറിയിൽ ഒമ്പത് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് ഒന്നിനായിരുന്നു അപ്രതീക്ഷിതമായ സ്ഫോടനം. ഉപേക്ഷിച്ച ബാഗിലെ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കരുതുന്ന ഒരാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാൾക്കുള്ള തെരച്ചിൽ പോലീസ് ഊർജിതമായി നടത്തുന്നുണ്ട്.
While I was reporting on #RameshwaramCafe blast, I interviewed an eyewitness. He mentioned being present at the spot & purchasing a token frm counter. Bfr he could receive his food, explosion occurred. After the TV interview, he inquired whether the eatery would refund his money.
— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) March 2, 2024
“>