എറണാകുളം: നെടുമ്പാശ്ശേരി, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്തിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ, ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രികൻ എന്നിവരാണ് പിടിയിലായത്.
മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഗുളികകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഫാത്തിമയിൽ നിന്നും 272 ഗ്രാം സ്വർണവും പിടികൂടി. മൂന്നാമത്തെ വ്യക്തിയിൽ നിന്നും 1182 ഗ്രാം സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു. നാല് ഗുളികകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ ഇയാളുടെ പക്കൽ നിന്നും സ്വർണ ചെയിനും വളയും കണ്ടെടുത്തെന്നും കസ്റ്റംസ് അറിയിച്ചു.