സിദ്ധാർത്ഥിന്റെ മരണം ഏറെ വേദനിപ്പിക്കുന്നത്; എബിവിപിയുടെ നിരാ​​ഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ​ഗോപി

Published by
Janam Web Desk

കൊല്ലം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെതിരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതികൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം. എബിവിപി നടത്തുന്ന നിരാഹാരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ ഇല്ലാതാക്കുന്ന സംവിധാനത്തിന് തടയിടണം.

ഇത്തവണ ജയിപ്പിച്ച് വിടണമേ എന്ന അഭ്യർത്ഥന മാത്രമേ തൃശൂരിലെ ജനങ്ങളോടുള്ളൂ. ജയിപ്പിച്ച് വിട്ടാൽ എന്ത് ചെയ്യും എന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. ഞാൻ അവിടെ ചെയ്ത് വച്ചിട്ടുണ്ട്. അത് മനസിലായവർക്ക് എന്നെ തള്ളിപറയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മവിശ്വാസം എനിക്കുണ്ട് – സുരേഷ് ​ഗോപി പറഞ്ഞു.

Share
Leave a Comment