ഒരു ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും ജയറാമും ഒന്നിച്ച ചിത്രമായിരുന്നു ഓസ്‌ലർ. ജനുവരി 11 തിയേറ്ററുകളിൽ എത്തിയ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് കൂടിയായിരുന്നു. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം മെഡിക്കൽ ത്രില്ലർ ജോണറിലാണ് ഒരുങ്ങിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാർച്ച് 20 ന് ഓസ്‌ലർ ഒടിടിയിലെത്തും. സൂപ്പർതാരങ്ങൾക്കൊപ്പം യുവതാരങ്ങളും അണിനിരന്ന ചിത്രം 40 കോടിയോളം ബോക്‌സ്ഓഫീസിൽ നേടിയിരുന്നു. അനശ്വര രാജൻ, അർജ്ജുൻ അശോകൻ, സൈജു കുറുപ്പ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഡോ. രൺധീർ കൃഷ്ണയാണ്. മിഥുൻ മാനുവൽ തോമസും ഇർഷാദ് എം ഹസനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കേരളത്തിൽ നിന്ന് മാത്രം 22 കോടിയോളം ചിത്രം കളക്ഷൻ നേടിയിരുന്നു. 42 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.















