പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ഊത്തുക്കുഴി വനവാസി ഊരിലാണ് സംഭവം. പൂർണിമ – ആകാശ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് യുവതി പ്രസവിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്.