അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷ വേദിയിൽ ‘നാട്ടു നാട്ടു’വിന് ചുവടുവച്ച് രാംചരണും ബോളിവുഡിലെ ഖാൻമാരും. അമീർഖാനും ഷാരൂഖ് ഖാനും സൽമാൻ ഖാനുമായിരുന്നു നൃത്തം ചെയ്തത്. രാംചരണിനെ വേദിയിലേക്ക് ഷാരൂഖ് ഖാൻ ക്ഷണിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നാലുപേരും ചേർന്ന് നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവട് വച്ചത്.

നാൽവർ സംഘത്തിന്റെ നൃത്തച്ചുവടുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താരനിബിഡമായിരുന്ന കഴിഞ്ഞ ദിവസത്തെ പരിപാടിയുടെ അവതാരകൻ ഷാരൂഖ് ആയിരുന്നു. ‘ജയ് ശ്രീറാം’ പറഞ്ഞാണ് പരിപാടിക്ക് ഷാരൂഖ് ഖാൻ തുടക്കം കുറിച്ചത്. മുൻനിര ബോളിവുഡ് താരങ്ങളൊക്കെയും പരിപാടിയിൽ എത്തിയിരുന്നു.

വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീവെഡ്ഡിംഗ് പരിപാടികളാണ് ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം.















