എറണാകുളം: ശബരിമലയിലേതുൾപ്പെടെ വരുമാനങ്ങൾ കൂടുതലായുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായെത്തുന്ന നാണയങ്ങൾ തിട്ടപ്പെടുത്താൻ മെഷീൻ വാങ്ങാനൊരുങ്ങി ദേവസ്വം ബോർഡ്. ചില ഭക്തർ മെഷീൻ വഴിപാടായി വാങ്ങി നൽകുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അധികൃതർ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തി.
അറുനൂറിലേറെ ജീവനക്കാരെയാണ് ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി ശബരിമലയിൽ നാണയം എണ്ണാനായി നിയമിക്കുന്നത്. 11 കോടി രൂപയിലേറെയുള്ള നാണയത്തുട്ടുകളാണ് ഈ മണ്ഡലകാലത്ത് മാത്രം കാണിക്കവഞ്ചിയിലെത്തിയത്.















