തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ അനിൽ വി.എസിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ബാർ അസോസിയേഷനിലേക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സഹപ്രവർത്തകരുടെ മാനസിക പീഡനം കൂടുതലാവുന്നുവെന്നാണ് അനിൽ സന്ദേശം അയച്ചത്. ഇത് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണെന്നും ഇതിനാൽ താൻ ആത്മഹത്യ ചെയ്യുന്നുവെന്നും ബാർ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിൽ പറയുന്നു. ടൂറിസം വകുപ്പിൽ നിന്നും വിരമിച്ച അനിൽ പിന്നീട് അഭിഭാഷകനായി ജോലി ചെയ്ത് വരികയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.















