പുതുച്ചേരി: കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുമായി മലയാളി യുവാക്കൾ പിടിയിൽ. കോട്ടയം സ്വദേശി അശ്വിൻ സാമുവൽ ജൊഹാൻ, കൊല്ലം സ്വദേശി ജിജോ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്.
ഇരുവരെയും പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്നും 20.4 കിലോ കഞ്ചാവ്, ഒരു ഗ്രാം ക്രിസ്റ്റൽ മെത്ത്, നാല് ഗ്രാം ചരസ്സ്, 46 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. പ്രതികളിൽ നിന്നും നാല് ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
പഴയ ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ നിലയിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.ആന്ധ്രയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികൾ വെളിപ്പെടുത്തി. ചെന്നൈയിലും പുതുച്ചേരിയിലും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്താൻ എത്തിച്ചതാണിവയെന്ന് പോലീസ് സമ്മതിച്ചു.















