പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി തെന്നിന്ത്യൻ താരം വിശാൽ. രാജ് ഭവനിലെത്തിയാണ് താരം ഗവർണറെ കണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങളും ആനന്ദ ബോസിനൊപ്പമുള്ള ചിത്രങ്ങളും വിശാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
View this post on Instagram
‘ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആനന്ദ ബോസിനെ രാജ്ഭവനിലെത്തി കാണാനും അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനും സാധിച്ചതിൽ സന്തോഷമുണ്ട്. കൊല്ലത്തെ ആദ്യത്തെ ബോട്ട് ഹൗസിന് ചുക്കാൻ പിടിക്കുകയും കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് നൽകിയതിലും അദ്ദേഹത്തിന്റെ സ്ഥാനം ചെറുതൊന്നുമല്ല. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കിയതും പാവപ്പെട്ടവർക്ക് വീട്, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയതും എക്കാലവും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണ് ആനന്ദ ബോസ്.
ഇന്നത്തെ കൂടിക്കാഴ്ചയിൽ തമിഴ് സിനിമ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഞാൻ അദ്ദേഹവുമായി സംസാരിച്ചു. നമ്മുടെ പ്രശ്നങ്ങളെല്ലാം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും തമിഴ് സിനിമാ വ്യാവസായത്തിന് ആശ്വാസം കാണുമെന്നും അദ്ദേഹം എനിക്ക് ഉറപ്പുനൽകി. ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ സമയം കണ്ടെത്തിയതിന് അങ്ങേയ്ക്ക് ഒരുപാട് നന്ദി. വിശാൽ കുറിച്ചു.