ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിലായി. ഇത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വിഷാംശമുള്ള ഫ്രഷ്നറിൽ ആസിഡും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഹോട്ടലിൽ ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കൾ മിനിട്ടുകൾക്കം രക്തം ഛർദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
മാരകമായ ആസിഡാണ് മൗത്ത് ഫ്രഷ്നറിൽ ഉണ്ടായിരുന്നവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ രക്തം ഛർദ്ദിക്കുന്നതിന്റെ വീഡിയോകൾ പ്രചരിച്ചു. അതേസമയം ഇവർ ഏത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചെന്ന കാര്യം വ്യക്തമല്ല.















