പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർത്താൽ നഷ്ടപരിഹാരവും , 8 ലക്ഷം രൂപ പിഴയും ; ഓർഡിനൻസ് പാസാക്കി ഉത്തരാഖണ്ഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർത്താൽ നഷ്ടപരിഹാരവും , 8 ലക്ഷം രൂപ പിഴയും ; ഓർഡിനൻസ് പാസാക്കി ഉത്തരാഖണ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 07:16 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ ; പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർക്കുന്നവർക്കെതിരെ ശക്തമായ നീക്കങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ . അക്രമികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്തരാഖണ്ഡ് റിക്കവറി ഓഫ് ഡാമേജ് ടു പബ്ലിക് ആൻഡ് പ്രൈവറ്റ് പ്രോപ്പർട്ടി ഓർഡിനൻസ് 2024 കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി രാധാ റാതുരി പറഞ്ഞു.

കലാപകാരികളിൽ നിന്ന് സ്വകാര്യ-സർക്കാർ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ പൂർണ്ണമായി വീണ്ടെടുക്കുന്നതിനു പുറമേ, 8 ലക്ഷം രൂപ വരെ പിഴ ചുമത്തും . കൂടാതെ കലാപ നിയന്ത്രണ നടപടികൾക്കുള്ള സർക്കാർ ജീവനക്കാരുടെ ചിലവുകളും അവർ വഹിക്കേണ്ടി വരും. ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്.

ഗവർണറുടെ അനുമതി ലഭിച്ചാൽ രാജ്യത്തെ ഏറ്റവും കടുത്ത കലാപ വിരുദ്ധ നിയമമായി ഇത് മാറും. നൈനിറ്റാൾ ജില്ലയിലെ ഹൽദ്‌വാനിയിൽ കല്ലേറിലും തീവെപ്പിലും വെടിവയ്പ്പിലും ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ തീരുമാനം. അനധികൃത മദ്രസ തകർത്തതിനെ ചൊല്ലിയുണ്ടായ അക്രമത്തിൽ പട്ടണത്തിലെ ബൻഭൂൽപുര പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും പോലീസ് സ്റ്റേഷനും തീയിട്ടു.

കലാപങ്ങൾ ഉണ്ടായാൽ പൊതുമുതൽ നശിപ്പിച്ചതിനുള്ള പണം കലാപകാരികളിൽ നിന്ന് ഈടാക്കുന്ന പ്രത്യേക ക്ലെയിം ട്രൈബ്യൂണൽ രൂപീകരിക്കുന്നതിന് തിങ്കളാഴ്ചയാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത് .

“സംസ്ഥാനത്ത് സമാധാനം തകർക്കുന്നവർ അതിന്റെ വിലയും അപ്പോൾ നൽകണം. കലാപങ്ങളും അശാന്തിയും സംബന്ധിച്ച കേസുകൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേക ട്രൈബ്യൂണലിന്റെ ഘടനയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കലാപത്തിനിടെ പൊതുമുതൽ നശിപ്പിച്ച നാശനഷ്ടം കലാപകാരികളിൽ നിന്ന് ഈടാക്കും . ദേവഭൂമിയുടെ പുണ്യഭൂമിയെ കളങ്കപ്പെടുത്തിയ കലാപകാരികളുടെ തലമുറകൾ വർഷങ്ങളോളം ഓർമ്മിക്കുന്ന ഒരു മാതൃകയായിരിക്കും ഇത് “ – കാബിനറ്റ് യോഗത്തിന് ശേഷം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

 

Tags: utharakhand
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies