ആലപ്പുഴ: ട്രെയിൻ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസിൽ ലോട്ടറി ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും ആലപ്പുഴ ജില്ലാ ഓഫീസറുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കാളാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലായിരുന്നു സംഭവം. അടുത്ത സീറ്റിലരുന്ന് യാത്ര ചെയ്ത വിദേശ വനിതയെ അപമാനിച്ചെന്നാണ് കേസ്.
എറണാകുളത്ത് ട്രെയിൻ എത്തിയപ്പോഴാണ് വിദേശ വനിത പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ വച്ചാണ് സംഭവം നടന്നതെന്ന് മനസിലായി. ഇതേത്തുടർന്ന് ലോട്ടറി ഓഫീസിലെത്തി റെയിൽവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു.