ചെന്നൈ: ഡിഎംകെ നേതാവും, മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം സനാതനധർമ പരാമർശത്തിൽ സുപ്രീംകോടതി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു മന്ത്രിയാണെന്നും പരാമർശം നടത്തുമ്പോൾ അതിന്റെ അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) എ, 25 എന്നിവ പ്രകാരം ഉദയനിധി സ്റ്റാലിൻ തന്റെ അവകാശങ്ങൾ ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.