പാലക്കാട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി പള്ളിയാലിൽ സജിൻ രാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ റെസ്റ്റ് ഹൗസ് ജീവനക്കാരൻ റൂമിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം നാലിനാണ് സജിൻ റെസ്റ്റ് ഹൗസിൽ മുറിയെടുത്തത്. രണ്ട് ദിവസത്തേക്കാണ് മുറിയെടുത്തിരുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് സമീപത്ത് നിന്നും വിഷകുപ്പിയും, മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.















