തിരുവനന്തപുരം: പൂക്കോട് കേരള വെറ്ററിനറി സർവ്വകലാശാലയിലെ SFI യുടെ ആൾക്കൂട്ട വിചാരണയിൽ മരണമടഞ്ഞ സിദ്ധാർത്ഥിനു നീതിയ്‌ക്കായി എബി വിപി നടത്തുന്ന സമരപരിപാടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.
അതിന്റെ ആദ്യപടിയായി, മാർച്ച് 7 വ്യാഴാഴ്ച, നെടുമങ്ങാടുള്ള സിദ്ധാർത്ഥിന്റെ വീടു മുതൽ സെക്രട്ടേറിയറ്റ് വരെ 18 KM ദൈർഘ്യത്തിൽ ലോംഗ് മാർച്ച് സംഘടിപ്പിക്കുന്നു.
സിദ്ധാർത്ഥിന്റെ ദുരൂഹമരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഏറ്റവുമാദ്യം മുന്നോട്ടു വന്ന വിദ്യാർത്ഥി പ്രസ്ഥാനം ABVP ആണ്. മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതിരുന്ന സാഹചര്യത്തിൽ, ABVP നടത്തിയ കൃത്യമായ ഇടപെടലാണ് ഈ വിഷയത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് ABVP യുടെ ഇടപെടലുകൾ കൂടിയാണ്.
“ഡീനിനെ പ്രതി ചേർക്കുക, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുക, CBI അന്വേഷിക്കുക” തുടങ്ങിയ പ്രസക്തമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സിദ്ധാർത്ഥിന്റെ നീതിക്കായുള്ള പോരാട്ടത്തിന്റെ അടുത്ത ഘട്ട പ്രക്ഷോഭ പരിപാടികളിലേക്ക് ABVP കടക്കുന്നത്.
മാർച്ച ഏഴ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് സിദ്ധാർത്ഥിന്റെ വീട്ടുപടിക്കൽ നിന്ന് അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ABVP ദേശീയ സെക്രട്ടറി ശ്രാവൺ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും .എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് നയിക്കുന്ന ലോംഗ് മാർച്ച് വൈകുന്നേരം ഏഴു മണിയോടെ സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കും.