എറണാകുളം: പിറവം പേപ്പതിയിൽ മണ്ണിടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന ഇതരഭാഷാ തൊഴിലാളിയെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നുഅപകടം.