ശ്രീനഗർ: അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ആർമി പോർട്ടർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽലായിരുന്നു സ്ഫോടനം. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സർവ ഗ്രാമത്തിൽ താമസിക്കുന്ന രാജേഷ് കുമാർ എന്നയാളാണ് വീരമൃത്യു വരിച്ചത്.
കുഴിബോംബാണ് പൊട്ടി തെറിച്ചതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.