ഭോപ്പാൽ: ട്രെയിനർ വിമാനം തകർന്ന് വനിതാ പൈലറ്റിന് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് ട്രെയിനർ വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമായത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം നടന്നത്.
ഗുണയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള നീമച്ചിൽ നിന്നാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് വിമാനത്തിന് സാങ്കേതിക തകരാറുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെയാണ് വിമാനത്തിന് തകരാറ് സംഭവിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ബിഹാറിലെ ഗയയിലും സമാനമായ അപകടം നടന്നിരുന്നു. പരിശീലനത്തിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.















