ന്യൂഡൽഹി: 2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്‌ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾക്ക് അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകർക്ക് തിരുത്തലുകൾ നടത്താവുന്നതാണ്. മാർച്ച് ഏഴ് മുതൽ 17 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് മാറ്റം വരുത്താനാകുക. സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് എന്നീ മേഖലകളിലേക്ക് അപേക്ഷിച്ചവർക്കാണ് അവസരം.
മെയ് 26-ന് സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ നടക്കും. 1,056 സിവിൽ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് പരീക്ഷയ്‌ക്കുള്ളത്.വിശദ വിവരങ്ങൾക്കായി upsc.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















