തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് വി.സി എംസി ജയരാജിനെയും സംസ്കൃത സർവ്വകലാശാല വി.സി ഡോ.എം.വി നാരായണനെയുമാണ് ഹിയറിംഗിന് ശേഷം ഗവർണർ പുറത്താക്കിയത്. നിയമനത്തിൽ യുജിസി ചട്ടം പാലിക്കത്തതിനെ തുടർന്നാണ് നടപടി. ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം തേടി. ഓപ്പൺ സർവ്വകലാശാല വി.സി മുബാറക്ക് പാഷ് നേരത്തെ ഗവർണർക്ക് രാജിക്കത്ത് നൽകിയിട്ടുണ്ടെങ്കിലും ഗവർണർ അത് സ്വീകരിച്ചിട്ടില്ല.