ശിവരാത്രി നാളിൽ ശിവപഞ്ചാക്ഷര സ്തോത്രം ജപിക്കാം; ഫലങ്ങൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ശിവരാത്രി നാളിൽ ശിവപഞ്ചാക്ഷര സ്തോത്രം ജപിക്കാം; ഫലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

സംസ്കൃത സാഹിത്യത്തിലെ സ്തോത്രം എന്നാൽ ദേവനെ സ്തുതിച്ചുകൊണ്ട് എഴുതിയ കവിത എന്നാണ് അർത്ഥമാക്കുന്നത്.

ശിവന് സമർപ്പിക്കപ്പെട്ട വളരെ ശക്തമായ സ്തോത്രമാണ് പഞ്ചാക്ഷര സ്തോത്രം . പഞ്ചാക്ഷര എന്നാൽ സംസ്കൃതത്തിൽ “അഞ്ചക്ഷരങ്ങൾ” എന്നാണ് അർത്ഥമാക്കുന്നത്. “ഓം നമഃ ശിവായ” എന്നോ “നമഃ ശിവായ” എന്നോ ഉള്ള പഞ്ചാക്ഷരി മന്ത്രം അതീവ ശക്തിയുള്ളമന്ത്രമാണ്.ഈ മന്ത്രത്തിലെ അക്ഷരങ്ങൾ ക്രമീകരിച്ച് ശിവപഞ്ചാക്ഷര സ്തോത്രം രചിച്ചത് ശങ്കരാചാര്യ സ്വാമികൾ ആണ്.

ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചാലുള്ള ഗുണങ്ങൾ

ജീവിതത്തിൽ വിജയവും സമൃദ്ധിയും കൈവരിക്കുന്നതിന് ശരിയായ പാതയോ ദിശയോ കണ്ടെത്തുന്നതിന് ഭക്തരെ സഹായിക്കുന്ന വളരെ ഫലപ്രദമായ മന്ത്രമാണ് ശിവ പഞ്ചാക്ഷര സ്തോത്രം. ഒരു വ്യക്തിക്ക് സ്തംഭനാവസ്ഥ അനുഭവപ്പെടുമ്പോഴെല്ലാം, തീർച്ചയായും ഈ മന്ത്രം ജപിക്കാൻ ശ്രമിക്കണം, ഈ ജപം മാനസിക തടസ്സം നീക്കി ശരിയായ പാതയിൽ എത്തിക്കും

സമ്മർദ്ദവും ടെൻഷനും മറികടക്കുക

വളരെ ശക്തമായ ഈ മന്ത്രം ഒരാളുടെ ഹൃദയത്തെയും മനസ്സിനെയും ശാന്തമാക്കാൻ സഹായിക്കുന്നു. അതിനാൽ, ആരെങ്കിലും സമ്മർദ്ദത്തിലും ആശങ്കയിലും ആയിരിക്കുമ്പോൾ ഇത് ആ വ്യക്തിക്ക് പോസിറ്റീവി എനർജിയും വിശ്രമവും നൽകുന്നു. നഷ്‌ടപ്പെട്ട ആന്തരിക ഊർജം പുനഃസ്ഥാപിക്കുന്നതിനും എല്ലാം പുതുതായി ആരംഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

നെഗറ്റീവ് എനർജിയിൽ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കുന്നു

ഈ മന്ത്രം ചുറ്റുപാടിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും ഭക്തരെ നെഗറ്റീവ് ഊർജങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പ്രയാസകരമായ സമയങ്ങളിൽ ആളുകൾക്ക് പ്രതീക്ഷയുടെ ഉറവിടമായും ഈ മന്ത്രം പ്രവർത്തിക്കുന്നു.

മോക്ഷപ്രാപ്തി

ഈ സ്തോത്രം ജപിക്കുന്നത് ഒരു വ്യക്തിയുടെ ചൈതന്യം വർദ്ധിപ്പിക്കുകയും ഭക്തരെ ജീവിതത്തിന്റെയും മരണത്തിന്റെയും വലയത്തിൽ നിന്ന് മോചിപ്പിക്കുകയും മോക്ഷം നേടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സന്ധ്യയ്‌ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്തോത്ര ജപം ഇരട്ടി ഫലദായകമാണ് . ഭഗവൽ രൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ടാവണം ജപിക്കേണ്ടത്. വിദ്യാർഥികൾക്ക് പഠനത്തിൽ തിളങ്ങാനും ഓർമശക്തി വർധിപ്പിക്കാനും ഈ ജപം സഹായകമാണ്.

ശിവപഞ്ചാക്ഷര സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന-കാരായ നമഃശിവായ

മന്ദാകിനീസലിലചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ-കാരായ നമഃശിവായ

ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വരനാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി-കാരായ നമഃശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്രദേവാർച്ചിതശേഖരായ
ചന്ദ്രാർക്കവൈശ്വാനര ലോചനായ
തസ്മൈ വ-കാരായ നമഃശിവായ

യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ-കാരായ നമഃശിവായ.

ഓം നമഃ ശിവായ

Tags: Maha ShivaratriSUBShiva Panchakshara Stotram
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies