ഡൽഹി: ബിജെപിയിൽ അംഗത്വം എടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അസഭ്യ പ്രസ്താവനയ്ക്ക് തികഞ്ഞ പുച്ഛത്തോടെ മറുപടി നൽകി പദ്മജ വേണുഗോപാൽ. തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്നും കരുണാകരന്റെ മകൾ എന്നു പറഞ്ഞ് നടന്നാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയുമെന്നുമായിരുന്നു കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് തികഞ്ഞ പുച്ഛത്തോടെ പദ്മജ മറുപടി നൽകിയത്.
“പറഞ്ഞത് രാഹുൽ മാങ്കൂട്ടത്തിലല്ലേ. ടിവിയിൽ ഇരുന്ന് നേതാവായ ആളാണ് രാഹുൽ. അയാൾ എന്നോടത് പറയേണ്ട” എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകരോട് ബിജെപി അംഗത്വം സ്വീകരിച്ചു കൊണ്ട് പദ്മജ വേണുഗോപാൽ പറഞ്ഞത്. പാർട്ടിയിൽ നിന്നും കടുത്ത അവഗണനയാണ് തനിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയ നേതാക്കളെ തന്റെ മണ്ഡലത്തിൽ തന്നെ കോൺഗ്രസ് നിയോഗിച്ചു. സ്ഥലത്ത് പ്രവർത്തിക്കാൻ പോലും സാധിച്ചില്ല. രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചാലോയെന്ന് വരെ പലതവണ ചിന്തിച്ചുവെന്നും പദ്മജ പ്രതികരിച്ചു.