തിരുവനന്തപുരം: അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളിൽ പരിശോധന നടത്താനൊരുങ്ങി വിജിലൻസ്. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഓവർലോഡ് എന്ന പദ്ധതി വീണ്ടും വിജിലൻസ് അവതരിപ്പിച്ചു. മിന്നൽ പരിശോധനയിലൂടെയാകും ഓപ്പറേഷൻ ഓവർലോഡ് അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടുക.
സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാനാണ് വിജിലൻസിന്റെ നീക്കം. ക്രമക്കേടുകൾ കണ്ടെത്തിയ 17 വാഹനങ്ങളിൽ നിന്നായി ഏഴ് ലക്ഷം രൂപ പിഴ ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും പരിശോധനയിൽ ഉൾപ്പെടുത്തും.
കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. മതിയായ ചരക്ക് സേവന നികുതി അടയ്‌ക്കാതെയും ജിയോളജി പാസില്ലാതെ ക്വാറി ഉത്പന്നങ്ങൾ എത്തിക്കുന്നതായും വിജിലൻസ് സംഘം പരിശോധനയിൽ കണ്ടെത്തി.















