ഓസ്‌ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് വീണ്ടും സംവിധായകനാകുന്നു. ഇത്തവണ സിനിമയല്ല വെബ്‌സീരിസാണ്. സീരീസിന്റെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. ത്രില്ലർ ജോണറിലാണ് സീരീസ് ഒരുങ്ങുന്നത്. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് കഥയെന്നുമാണ് റിപ്പോർട്ടുകൾ. ചിത്രീകരണം പാലായിലും പരിസര പ്രദേശങ്ങളിലുമായി നടക്കും.
മിഥുൻ മാനുവലും ജോൺ മന്ത്രിക്കലും ചേർന്നാണ് അണലിയുടെ രചന നിർവ്വഹിക്കുന്നത്. മിഥുൻ മാനുവൽ ചിത്രങ്ങളായ ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ജോൺ മാന്ത്രിക്കൽ. നിഖില വിമൽ, ലിഷോണ ലിഷോയ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാനു താഹിർ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സീരിസ് സ്ട്രീമിംഗ് ചെയ്യും.















