പുതിയ സർക്കാർ അധികാരത്തിലേറെ ദിവസങ്ങൾക്കിടെ നടത്തിയ പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധം. പാസ്പോർട്ട് അപേക്ഷയ്‌ക്കുള്ള ഫീസ് ഇരട്ടിയാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. വൻ കുതിപ്പാണ് ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ തുടർന്നുള്ള വിലക്കയറ്റിൽ പൊറുതി മുട്ടുന്ന പാകിസ്താനികൾക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ നീക്കം.
അഞ്ചുവർഷ കാലാവധിയുണ്ടായിരുന്ന 36 പേജുള്ള പാസ്പോർട്ടിന് സാധാരണ ഫീസ് 3000 രൂപയായിരുന്നെങ്കിൽ ഇത് 4,500 പാകിസ്താൻ രൂപയായി ഉയർത്തി. 5000 ആയിരുന്ന അടിയന്തര പാസ്പോർട്ട് നിരക്ക് 7,500 ആയി ഉയർത്തി. എമിഗ്രേഷൻ വകുപ്പാണ് വില വർദ്ധന സ്ഥിരീകരിച്ച് പട്ടിക പുറത്തിറക്കിയത്.
പത്തുവർഷ കാലാവധിയാണെങ്കിൽ 6,700 11,200 ആണ് നിരക്കുകൾ. 72 പേജുള്ള പാസ്പോർട്ടിനും 100 പേജുള്ള പാസ്പോർട്ടിനും ഫീസ് നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന തുക സാധാരണ നിലയിൽ ലഭിക്കുന്ന 100 പേജുള്ള പാസ്പോർട്ടിന് 18,000 വും അടിയന്തര പാസ്പോർട്ടാണെങ്കിൽ 27,000 ആണ്. 50 ശതമാനത്തിലേറെ വർദ്ധനയെന്നാണ് ആക്ഷേപം.