തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന സിപിഎം-യുഡിഎഫ് കൂട്ടുക്കെട്ടിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. വടകരയിലെയും തൃശൂരിലെയും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്ക് മറിയുമെന്ന് ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നു.
വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ. വടകരയിലെ രണ്ട് എംഎൽഎമാരിൽ ആരും തോറ്റാലും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയിൽ തോറ്റ പാർട്ടി നിയമസഭയിൽ ജയിക്കും. തോറ്റ എംഎൽഎയ്‌ക്ക് തൽസ്ഥാനം നഷ്ടപ്പെടുകയുമില്ല. വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്‌ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്‌ട്രീയ കേരളത്തിനുണ്ടാവട്ടെ- ഹരീഷ് പേരടി കുറിച്ചു.