ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി. വാട്സ്ആപ്പ് വഴി മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. സംഭവത്തിൽ 17-കാരനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും അപകീർത്തികരമായ സന്ദേശങ്ങളും യുവാവ് വാട്സ്ആപ്പിലൂടെ പ്രചരിച്ചുവെന്നാണ് കേസ്. 2022-ൽ ലാഹോറിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു.