ചെന്നൈ : തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിനടുത്ത് അമ്മപ്പട്ടി പഞ്ചായത്തിലെ കളത്തൂരിൽ മഹാവിഷ്ണുവിന്റെയും വൈഷ്ണവി ദേവിയുടെയും പുരാതന ശിൽപങ്ങൾ കണ്ടെത്തി. ഈ ശില്പങ്ങൾക്ക് 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
കളത്തൂർ അർജ്ജുന നദിയുടെ തീരത്ത് പുരാതന വിഷ്ണു ശിൽപമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാഥപുരം ആർക്കിയോളജിക്കൽ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡൻ്റ് വി രാജഗുരുവും ചരിത്രകാരൻ നൂർസാഹിപുരം ശിവകുമാറും ചേർന്നാണ് സർവേ നടത്തിയത്.
നാലു കൈകളും, ശംഖും, പിൻ കൈകളിൽ പ്രയോഗചക്രവുമായി പീഠത്തിൽ ഇരിക്കുന്ന മഹാവിഷ്ണു മുൻ കൈകൾ തുടകളിൽ അമർത്തി, കിരീടവും മകരാഭരണങ്ങളും ധരിച്ചിരിക്കുന്നു.
ഏതാനും മാസം മുൻപ് ശ്രീവില്ലിപുത്തൂർ ശ്രീ ആണ്ടാൾ ക്ഷേത്രത്തിന് കീഴിലുള്ള കുളത്തിൽ ഇന്ന് മത്സ്യബന്ധനത്തിനായി വലവിരിച്ചപ്പോഴാണ് നടരാജവിഗ്രഹം കണ്ടെത്തിയിരുന്നു.