ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 4-1 വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഇന്നിംഗ്സിനും 64 റൺസിനുമായിരുന്നു അവസാന മത്സരത്തിലെ ഇന്ത്യയുടെ ജയം. അശ്വിൻ,കുൽദീപ്,ക്യാപ്റ്റൻ രോഹിത്,ഗിൽ,ജയ്സ്വാൾ എന്നിവരാണ് വിജയ ശില്പികൾ.
ഹൈദരാബാദിലെ ആദ്യ മത്സരത്തിൽ കാലിടറിയ ഇന്ത്യ പിന്നീടുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ തിരിച്ചടിച്ച് വീഴ്ത്തുകയായിരുന്നു. 74 പോയിന്റുമായാണ് ഇന്ത്യ പട്ടികയിൽ തലപ്പത്തിരിക്കുന്നത്. ഇംഗ്ലണ്ടിന് എട്ടാം സ്ഥാനത്താണ്.
ഇന്ത്യക്ക് 68.51 പോയിന്റ് ശതമാനമുണ്ട് (9 മത്സരങ്ങളിൽ നിന്ന് 6 വിജയം) . അതേസമയം പാകിസ്താനെ മറികടന്ന് ബംഗ്ലാദേശ് നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. ന്യൂസിലൻഡ് ആണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ മൂന്നാമതും.