ശ്രീനഗർ ; മഞ്ഞു വീഴ്‌ച്ചയെ തുടർന്ന് ജമ്മു കശ്മീരിനും ലഡാക്കിനുമിടയിൽ കുടുങ്ങിയ 700-ലധികം യാത്രക്കാരെ എയർ ലിഫ്റ്റ് ചെയ്ത് ഇന്ത്യൻ വ്യോമസേന . IL-76 ന്റെ രണ്ട് വിമാനങ്ങളിലായി 514 യാത്രക്കാരെ ജമ്മുവിൽ നിന്ന് ലേയിലേക്ക് എത്തിച്ചു . രണ്ടാമത്തെ വിമാനത്തിൽ 223 പേർ ശ്രീനഗറിൽ നിന്ന് ലേയിലേക്ക് എത്തിച്ചു. ഇതോടെ ഈ ആഴ്ച ജമ്മു കശ്മീരിനും ലഡാക്കിനുമിടയിൽ കുടുങ്ങിയ 1,251 പേരെയാണ് വ്യോമസേന രക്ഷപെടുത്തിയത്.
തിങ്കളാഴ്ച ജമ്മു കശ്മീരിനും കാർഗിലിനും ഇടയിൽ കുടുങ്ങിയ 331 യാത്രക്കാരെ ഇന്ത്യൻ വ്യോമസേന വിവിധ എഎൻ-32 വിമാനങ്ങളിലായി എയർ ലിഫ്റ്റ് ചെയ്തിരുന്നു . കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് 434 കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീനഗർ-ലേ ദേശീയ പാത അടച്ചിരുന്നു . കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ആഴ്ചയിൽ മൂന്ന് തവണയും ശ്രീനഗറിനും കാർഗിലിനുമിടയിൽ ആഴ്ചയിൽ രണ്ടുതവണയും വ്യോമസേന എയർലിഫ്റ്റ് നടത്തുന്നുണ്ട്.















