വാരാണസി: വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരാണസി. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം റോഡ് ഷോയിലും പങ്കെടുത്തു.
വാരാണസിയിൽ എത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. റോഡ്ഷോ ആരംഭിച്ച അദ്ദേഹത്തെ കാത്തുനിന്നത്. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാശി വിശ്വനാഥ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടി. നാളെ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം സംസ്ഥാനത്ത് 42,000 കോടിയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും നടത്തും.