കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫീസിന് മുന്നിലാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോയെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. വാഹനം പൂർണമായും കത്തിനശിച്ചു. ഇന്നലെ വടകരയിലെ താഴെ അങ്ങാടിയിലും കടയ്‌ക്ക് നേരെ തീവെപ്പ് ശ്രമം നടന്നിരുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുളളതായി പോലീസ് അറിയിച്ചു.















