മലപ്പുറം: നിരവധി മോഷണ കേസുകളിലെ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. ആതവനാട് സ്വദേശി മൊയ്ദീൻ, കഴുത്തല്ലൂർ സ്വദേശി സുരേഷ്, മുത്തൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഗ്രാൻഡ് ബാറിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
മലപ്പുറത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.















