ലക്നൗ: യുപിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഹോളി സമ്മാനമായി സൗജന്യ എൽപിജി സിലിണ്ടർ. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ള കുടുംബങ്ങൾക്കാണ് സൗജന്യമായി പാചകവാതക സിലിണ്ടറുകൾ നൽകുക. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് വർഷത്തിൽ രണ്ട് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് യോഗി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തേക്ക് സർക്കാർ 2,312 കോടി രൂപ ഇതിനായി വകയിരുത്തിയത്.
പദ്ധതിയുടെ ഭാഗമായി ആദ്യ സിലിണ്ടർ ദീപാവലി സമയത്ത് ലഭ്യമാക്കി, രണ്ടാമത്തെ സിലിണ്ടർ ഹോളി സമയത്ത് നൽകുമെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ള ഏകദേശം 1.75 കോടി ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ദീപാവലിക്ക് 131.17 ലക്ഷം (1.31 കോടിയിലധികം) സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഉജ്ജ്വല ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മുഴുവൻ തുകയും ഒന്നിച്ചാണ് യുപി സർക്കാർ കൈമാറിയത്.















