ബെംഗളൂരു: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അനില.
ഇന്ന് രാവിലെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.