മുംബൈ: ബോറിവലിയിലെ അതിപുരാതനമായ മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തിൽ ഈ വർഷത്തെ മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു ബോറിവിലിയിലെ മലയാളി വനിതകൾ നമ്മുടെ പൈതൃക കലയായ തിരുവാതിരകളി അവതരിപ്പിച്ചു.
കലാസ്വാദകരാൽ നിറഞ്ഞ സദസ് കേരളീയ കലാരൂപത്തെ ആർത്ത് വിളിച്ച് ആസ്വദിച്ചു. ബിജെപി അംഗമായ ശ്രീമതി സിമി സജീവ് സംഘടിപ്പിച്ച ഈ കലാ രൂപം ചിട്ടപ്പെടുത്തിയത് ശ്രീമതി രാജേശ്വരി നമ്പ്യാർ ആണ്.
മുൻ ഉത്തർപ്രദേശ് ഗവർണർ പദ്മഭൂഷൺ ശ്രീരാം നായികും, മുംബൈ നോർത്ത് എം.പി. ശ്രീ ഗോപാൽ ഷെട്ടിയും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പങ്കെടുത്തവർക്കെല്ലാം ആശംസാപത്രവും സമ്മാനവും നൽകി ആദരിച്ചു.















