96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം പൂർത്തിയായി; അവാർഡ് ജേതാക്കളെ അറിയാം….

Published by
Janam Web Desk

ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം പൂർത്തിയായി. ജിമ്മി കിമ്മൽ അവതാരകനായെത്തിയ ഓസ്കർ വേദിയിൽ നോളന്റെ ഓപ്പൺ ഹൈമറാണ് ഏറ്റവും അധികം പുരസ്കാരങ്ങൾ നേടിയത്. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിക്കായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. ഓപ്പൺ ഹൈമർ പുസ്കാര വേദിയിൽ തിളങ്ങിയപ്പോൾ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന ബാർബിക്ക് മികച്ച ​ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ഓസ്കർ വിജയികളുടെ പട്ടിക

  • മികച്ച ചിത്രം – ഓപ്പൺ ഹൈമർ
  • മികച്ച നടൻ – കിലിയൻ മർഫി (ഓപ്പൺ ഹൈമർ )
  • മികച്ച നടി – എമ്മ സ്റ്റോൺ ( പുവർ തിം​ഗ്സ്)
  • മികച്ച സഹനടി – ഡേ വാൻ ജോയ് ( ദ ഹോൾഡ് ഓവേഴ്സ്)
  • മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺ ഹൈമർ)
  • മികച്ച സംവിധായകൻ – ക്രിസ്റ്റഫർ നോളൻ ( ഓപ്പൺ ഹൈമർ )
  • മികച്ച ഒറിജിനൽ സ്‌കോർ- ഓപ്പൺ ഹൈമർ
  • മികച്ച ഒറിജിനൽ സോം​ഗ്- ബാർബി (ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ)
  • മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഓപ്പൺ ഹൈമർ)
  • മികച്ച വിഷ്വൽ എഫക്ട്- ഗോഡ്‌സില്ല മൈനസ് വൺ (തകാശി യമാസാക്കി)
  • മികച്ച തരിക്കഥ (അഡാപ്റ്റഡ്)- അമേരിക്കൻ ഫിക്ഷൻ
  • മികച്ച ഒറിജിനൽ തിരക്കഥ -അനാട്ടമി ഓഫ് എ ഫാൾ
  • മികച്ച ഒറിജിനൽ സ്കോർ – ഓപ്പൺ ഹൈമർ
  • മികച്ച അന്താരാഷ്‌ട്ര ഫീച്ചർ – ദ സോൺ ഓഫ് ഇൻട്രസ്റ്റ്
  • മികച്ച അനിമേറ്റ‍് ഫീച്ചർ – ദ ബോയ് ആൻഡ് ഹിറോ
  • മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം – 20 ഡെയ്സ് ഇൻ മരിയോപോൾ
  • മികച്ച കോസ്റ്റ്യൂം ‍ഡിസൈനർ – പുവർ തിം​ഗ്സ് (ഹോളി വാഡിം​ഗ്ടൺ)
  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – പുവർ തിം​ഗ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
  • മികച്ച പ്രൊ‍ഡക്‌ഷൻ ഡിസൈൻ – പുവർ തിം​ഗ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
  • മികച്ച എഡിറ്റിം​ഗ് – ജെന്നിഫർ ലേം (ചിത്രം ഓപ്പൺ ഹൈമർ)
  • മികച്ച വിഷ്വൽ ഇഫക്ട്സ് – ഗോഡ്‌സില്ല മൈനസ് വൺ
  • മികച്ച ഛായാ​ഗ്രാഹകൻ – ഹോയ്തെ വാൻ ഹൊയ്തെമ (ഓപ്പൺ ഹൈമർ)
  • മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം – ദി വണ്ടർ ഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ
  • മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം – ദി ലാസ്റ്റ് റിപ്പയർ ഷോപ്പ്
Share
Leave a Comment