ലോസാഞ്ചലസ്: ഓസ്കർ പുരസ്‌കാര വേദിയിൽ എന്തെങ്കിലും എല്ലാവർഷവും നടക്കാറുണ്ട്. ഇത്തവണ അത്തരത്തിൽ കാണികളെ ഞെട്ടിപ്പിക്കുന്ന തരത്തിൽ എത്തിയത് ഡബ്ല്യു ഡബ്ല്യു ഇ താരവും നടനുമായ ജോണ്‍ സീനയാണ്. നടൻ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പൂർണ നഗ്നനായാണ് എത്തിയത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് ജോൺ സീന വേദിയിലെത്തിയത്. ആദ്യം വേദിയിലേക്ക് എത്താൻ ജോൺസീന മടി കാണിച്ചെങ്കിലും ജിമ്മി കിമ്മൽ നിര്‍ബന്ധിച്ച് ക്ഷണിക്കുകയായിരുന്നു. നോമിനേഷൻ എഴുതിയ കാർഡ് കൊണ്ട് മുന്‍ഭാഗം മറച്ചായിരുന്നു ജോൺസീന വേദിയിലെത്തിയത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനയുടെ നഗ്നത മറച്ചായിരുന്നു വേദി വിട്ടത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് പുവർ തിംഗ്സിനായിരുന്നു. ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനർ ഹോളി വാഡിംഗ്സനായിരുന്നു പുരസ്കാരത്തിന് അർഹനായത്. ഓസ്‌കർ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം ജോൺ സീനയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.















