കട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ബങ്കി പ്രദേശത്ത് മഹാനദിയിൽ 100 ലധികം ലോഹ നാഗ വിഗ്രഹങ്ങൾ കണ്ടെത്തി. നദിയിലെ സുബർണാപൂർ ഘാട്ടിൽ ചില കുട്ടികൾ കുളിക്കുന്നതിനിടെ ജലത്തിനടിയിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം അനുഭവപ്പെട്ടു. അവർ വിവരം മുതിര്ന്നവരോട് പറയുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ 100 ലധികം വിഗ്രഹങ്ങൾ ഘാട്ടിൽ നിന്ന് കണ്ടെടുത്തു. ചില വിഗ്രഹങ്ങൾ പുരാതനമാണെന്ന് കണക്കാക്കപ്പെടുന്നു.
മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ
വിഗ്രഹങ്ങൾ ലഭിച്ചതറിഞ്ഞപ്പോൾ ധാരാളം ആളുകളാണ് ദർശനത്തിനായി തടിച്ചു കൂടിയത്.
വിവരമറിഞ്ഞ് വിഗ്രഹങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിലവിൽ വിഗ്രഹങ്ങൾ പഞ്ചായത്ത് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം വിഗ്രഹങ്ങൾ പ്രദേശത്തെ ക്ഷേത്രത്തിൽ സൂക്ഷിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു
നാഗവിഗ്രഹങ്ങൾ പിച്ചളയും വെങ്കലവും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റുള്ളവ കല്ലിൽ നിർമ്മിച്ചതാണ്.
വിഗ്രഹങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു.