എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ സ്വദേശി കെ.ബി അനിൽകുമാറാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ കോടതിയിൽ ഇഡി ഹാജരാക്കി. കരുവന്നൂർ ബാങ്കിൽ നിന്നും 18 കോടി രൂപയോളം ലോണെടുത്ത ശേഷം ബാങ്കിനെ കബളിപ്പിച്ചുവെന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.
പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാവാൻ അനിൽകുമാറിന് സമൻസ് ലഭിച്ചിരുന്നു. എന്നാൽ ഇയാൾ കോടതിയിൽ ഹാജരാവാതെ ഇരിക്കുകയും ഇത് പിന്നീട് വാറന്റാവുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാർ ഇഡിയുടെ പിടിയിലായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ 11-ാം പ്രതിയാണ് അനിൽകുമാർ. കേസിലെ മറ്റു പരാതികളുടെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.