ജയ്സാൽമീർ: രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നു വിണു. ജയ്സാൽമീരിലെ വിദ്യാർത്ഥി ഹോസ്റ്റലിന് സമീപമാണ് അപകടം സംഭവിച്ചത്. തേജസ് വിമാനമാണ് പരിശീന പറക്കലിനിടെയാണ് തകർന്നു വീണത്. അപകട കാരണം വ്യക്തമായിട്ടില്ല.
ഇതാദ്യമായാണ് ഒരു തേജസ് വിമാനം തകർന്നുവീഴുന്നത്. പൈലറ്റ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി എയർഫോഴ്സ് അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
One Tejas aircraft of the Indian Air Force met with an accident at Jaisalmer, today during an operational training sortie. The pilot ejected safely.
A Court of Inquiry has been constituted to find out the cause of the accident.— Indian Air Force (@IAF_MCC) March 12, 2024















