ചണ്ഡീഗഡ്: പഞ്ചാബ് കതാനിയിൽ നടന്ന വെടിവയ്പ്പിന് ശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞ ഗുണ്ടാ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. റാണ, അർഷ്ജോത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബ് പോലീസിന്റെ ആൻ്റി-ഗ്യാഗ്സ്റ്റർ ടാസ്ക് ഫോഴ്സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും രണ്ട് തോക്കുകളും പോലീസ് പിടിച്ചെടുത്തു.
മൊഹാലിയിലെ കതാനി ധാബയിൽ അടുത്തിടെ നടന്ന വെടിവയ്പ്പിൽ ഉൾപ്പെട്ട പ്രതികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവയ്പ്പിലെ പ്രധാന കുറ്റവാളികളായ ഗൗരവ് ലക്കി പട്യാലിന്റെയും മൻദീപ് ധലിവാളിന്റെയും സഹായികളാണ് അറസ്റ്റിലായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് നാലാം പ്രതി ഫിറോസിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേവീന്ദർ ബാംബിഹ എന്ന ഗുണ്ടാ സംഘത്തിലെ നേതാവ് ലക്കി പട്യാലിന്റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണത്തിന് ശേഷം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.