ന്യൂഡൽഹി ; അയോദ്ധ്യ രാമക്ഷേത്രത്തിലെ ആരതി സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങി ദൂരദർശൻ . ദേശീയ ചാനലിൽ എല്ലാ ദിവസവും രാവിലെ രാം ലല്ലയുടെ ആരതി സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം .
ശ്രീരാമ ഭക്തർക്കുള്ള ഏറ്റവും സവിശേഷമായ സമ്മാനമാണിതെന്ന് പ്രസാർ ഭാരതി വ്യക്തമാക്കുന്നു . ചൊവ്വാഴ്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത് .
രാജ്യത്ത് എവിടെയുമുള്ള ഭക്തർക്ക് ഇനി രാം ലല്ലയുടെ ദിവ്യ ദർശനം നടത്താൻ സാധിക്കുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രതിദിന ആരതി ദിവസവും രാവിലെ 6:30 ന് ഡിഡി നാഷണലിലാണ് സംപ്രേക്ഷണം ചെയ്യുക .