ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ടി.എം അൻബരശൻ. താൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമായിരുന്നുവെന്നാണ് ടി.എം അൻബരശന്റെ ഭീഷണി. ദേശീയതയെയും സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയുമെല്ലാം ഡിഎംകെ നേതാക്കൾ നിരന്തരം അവഹേളിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയും ഡിഎംകെ നേതാക്കളുടെ ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നത്.
“എത്രയോ പ്രധാനമന്ത്രിമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയും നമ്മൾ കണ്ടിട്ടില്ല. ഡിഎംകെയെ ഇല്ലാതാക്കുമെന്നോ. അത് സാധ്യമാണോ? ഒരു കാര്യം പറയാം, ഡിഎംകെ ഒരു സാധാരണ പാർട്ടിയല്ല. ഒരുപാട് പേരുടെ ത്യാഗം കൊണ്ട് വളർത്തിയെടുത്ത പാർട്ടിയാണ്. രക്തം ചീന്തി വളർത്തിയ പാർട്ടിയാണ്. ഡിഎംകെയെ ഇല്ലാതാക്കുമെന്ന് ആരെല്ലാം പറഞ്ഞിട്ടുണ്ടോ, അവരെ ഇല്ലാതായിട്ടുള്ളൂ. എവിടെ വേണമെങ്കിലും പോയി നോക്കിക്കോളൂ. മന്ത്രി ആയതുകൊണ്ട് മാത്രമാണ് ഞാൻ ശാന്തനായി ഇരിക്കുന്നത്. അല്ലെങ്കിൽ വെട്ടി കഷ്ണങ്ങളാക്കിയേനെ”- എന്നായിരുന്നു മന്ത്രി ടി.എം അൻബരശന്റെ ഭീഷണി.
After Udhayanidhi Stalin called for annihilation of Sanatan Dharma, DMK Minister TM Anbarasan, Minister for Rural Industries, including Cottage Industries, Small Industries of Tamil Nadu, in a public speech says, “If I were not a minister, I will tear you (referring to Prime… pic.twitter.com/JSc5rWDBom
— Amit Malviya (मोदी का परिवार) (@amitmalviya) March 13, 2024
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ പല്ലാവരത്ത് പമ്മൽ സൗത്ത് റീജിയണിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി ടി.എം അൻബരശൻ. പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കിയ ടി.എം അൻബരശന് ശക്തമായ മറുപടി നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. “മോദിയെ കൈ വെയ്‌ക്കുമെന്നോ? പറ്റുവെങ്കിൽ അൻബരശൻ എന്റെ മേൽ എങ്കിലും കൈ വച്ച് നോക്ക്. അൻബരശനെ നേരിടാൻ ബിജെപിയുടെ ഒരു ജില്ലാ നേതാവ് മതി. ആദ്യം അയാൾ ഞങ്ങളുടെ മേൽ ഒന്ന് കൈ വച്ച് നോക്കട്ടെ”- അണ്ണാമലൈ മറുപടി നൽകി.