പനാമ സിറ്റി: പനാമയിലെ എൽ കാനോ ആർക്കിയോളജിക്കൽ പാർക്കിൽസ്വർണ്ണ നിധികൾ നിറച്ച ശവകുടീരം കണ്ടെത്തി. പ്രാദേശികമായ കോക്ലെ സംസ്കാരത്തിലെ ഒരു പ്രധാന മേധാവിയുടേതാണ് ഈ ശവക്കുഴി എന്ന് അനുമാനിക്കുന്നു.
ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം.
ഈ ശവക്കല്ലറയിൽ വളകൾ, സ്വർണ്ണ മുത്തുകൾ കൊണ്ട് അലങ്കരിച്ച രണ്ട് ബെൽറ്റുകൾ, മുതലകളോട് സാമ്യമുള്ള വലിയ കമ്മലുകൾ, വൃത്താകൃതിയിലുള്ള സ്വർണ്ണ തകിടുകൾ, തിമിംഗല പല്ലുകൾ കൊണ്ട് നിർമ്മിച്ച കമ്മലുകൾ, എന്നിവ കണ്ടെത്തി. പുരാവസ്തു ഗവേഷകർ ഈ കല്ലറക്ക് 1,200 വർഷം പഴക്കം പ്രതീക്ഷിക്കുന്നു. ഇതിനുള്ളിൽ സ്വർണ്ണ നിധികൾ കൂടാതെ നേതാവിനൊപ്പം ബലിയർപ്പിക്കപ്പെട്ട ആളുകളുടെ മൃതദേഹങ്ങളും കണ്ടെത്തി.
ഈ ശവകുടീരം ഒരു സംഘത്തലവന്റെ അന്ത്യവിശ്രമ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തോടൊപ്പം നിരവധി വ്യക്തികളെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് അനുമാനം .
5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം.
കല്ലറയിലെ പ്രധാനിക്ക് മുപ്പത് വയസ്സ് പ്രായമുണ്ടെന്ന് കണക്കാക്കുന്നു. ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയ നിധികൾ ഉൾക്കൊള്ളുന്ന വീഡിയോ എൽ കാനോ ആർക്കിയോളജിക്കൽ പാർക്കിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
“പ്രധാന വ്യക്തിയെക്കൂടാതെ സഹചാരികളായി സേവിക്കാൻ ത്യാഗം സഹിച്ച മറ്റ് 31 വ്യക്തികളും ഈ ശവകുടീരത്തിൽ ഉണ്ട്”. ഫൗണ്ടേഷന്റെ ഡയറക്ടറും ആർക്കിയോളജിക്കൽ പ്രോജക്റ്റിന്റെ നേതാവുമായ ഡോ. ജൂലിയ മയോ വെളിപ്പെടുത്തി.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം
എന്നാൽ തങ്ങൾ ഇപ്പോഴും ശ്മശാനസ്ഥലം കുഴിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ശവകുടീരത്തിനുള്ളിലെ ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും മയോ വ്യക്തമാക്കി.
എൽ കാനോ ആർക്കിയോളജിക്കൽ പാർക്ക് പനാമ സിറ്റിയിൽ നിന്ന് ഏകദേശം 100 മൈൽ തെക്കുപടിഞ്ഞാറായാണ്. പനാമയുടെയും അമേരിക്കയുടെയും തന്നെ ആദിമ സംസ്‍കാരം ഉണ്ടായിരുന്ന കോക്ലെ പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Fundación El Caño-CIAI Facebook Page